നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം.......യുദ്ധം ആണ്...സ്കൊളര്ഷിപ് പരീക്ഷയ്ക്ക് (LSS) ശാസ്ത്ര സാഹിത്യ പരിഷത്ത്കാരുടെ പരിശീലന ക്ലാസ്സില്‍ "വേണ്ടയിനി വേണ്ടയിനി ഹിരോഷിമ..നാഗസാക്കി വേണ്ടിവിടെ .." എന്നൊക്കെ പാടിയതാണ് അതുവരെ യുദ്ധവുമായുള്ള ബന്ധം.ഗള്‍ഫിലാണ് യുദ്ധം.പിന്നെ ഓര്‍മ്മിക്കാന്‍ ഒരു ദുഷ്ടന്റെ ചിത്രം.സദാം ഹുസൈന്‍.ആണത്രേ.പട്ടാളക്കാരന്‍ ആയിരുന്നു.രാജ്യം പിടിച്ചെടുത്തു.ഇപ്പോള്‍ അടുത്തുള്ള രാജ്യങ്ങള്‍ ആക്രമിക്കുന്നു.ആളുകളെ കൊല്ലുന്നു.ഒരുപാട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു..പുന്നപ്രയില്‍...(ഇപ്പോളും നടക്കാറുണ്ട്.മനസിലാകുന്നില്ല.ലതും ലിതും തമ്മില്‍ എന്താണ് ബന്ധമെന്ന്.ഇനി സദ്ദാമിനു ഇവിടെ എന്തെങ്കിലും ബന്ധം കാണും.വരുന്ന വഴിയ്ക് കാണുകയോ ചാരന്മാര്‍ പറഞ്ഞു അറിയണോ ആകും.)പിന്നെ പൊതു വിജ്ഞാനം പഠിച്ചു മുതിര്‍ന്നു മുന്നേറിയപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഒരു വിവരം.കുറെ തല്കെട്ടുകാരുടെ അട്ടിമറി.വളരെ രസകരമായ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ ആണത്രേ.പുരോഗമിച്ച ലോകത്തെ വളരെ ബുദ്ധിമുട്ടി പിടിച്ചു കെട്ടി പുറകോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ധീരന്മാര്‍.എന്തൊക്കെയോ മന്ത്രം ചൊല്ലി ആളുകളുടെ കഴുത് അറുക്കും.പടം പിടുത്തം ശരിക്കും പാടില്ലെങ്കിലും ഇതിനു നിര്‍ബന്ധമാണത്രേ....മറ്റുള്ളവരെ സിനിമ കാണിച്ചു പേടിപ്പികുക.പിന്നെ സിഡി സ്വര്‍ഗത്തില്‍ ഹാജരാക്കുമായിരിക്കും..പുണ്യ പ്രവര്‍ത്തിയുടെ തെളിവ്...ആരും കൈ ഒഴിയില്ല......പക്ഷെ...രഹസ്യം രഹസ്യം തന്നെ...ആത്മീയ സന്തോഷം...
രണ്ടു സ്ഥലത്തും അമേരിക്ക ചെന്നിരുന്നു.പല കാര്യങ്ങള്‍ ഉണ്ടല്ലോ.കാരണങ്ങളും.എന്തയാലും സദ്ദാം തോറ്റതോടെ പിടിച്ചു തൂക്കി കൊന്നു.എന്നാല്‍ കഥ മാറി.ദുഷ്ടന്‍ വീരന്‍ ആയി.രക്ത സാക്ഷിയായി ..........അപ്പോളും പുന്നപ്രയില്‍ പ്രകടനങ്ങള്‍...(ലതിനും കാരണം മുകളില്‍ പറഞ്ഞത്..ആത്മാവ് എങ്കിലും കണ്ടു പഴയ കുറ്റം പൊറുക്കാനാകും...)..മുദ്രാവാക്യങ്ങള്‍ നേരെ മറിച്ചായി എന്ന് മാത്രം.
ഇപ്പോള്‍ പറയാന്‍ കാരണം സമാഗതമായി കൊണ്ടിരിക്കുന്ന ദൈവ രാജ്യത്തിന്‍റെ സൂചനകള്‍ സിറിയ-ഇറാക്ക് സ്വര്‍ഗങ്ങളില്‍ നിന്നും നിത്യേന കേള്‍ക്കുന്നു.ആരും കൈ ഒഴിയില്ല...പക്ഷെ ...........പകരം ഇപ്പോള്‍ വിലാപം കേന്ദ്രീകരിക്കാന്‍ ഒരു മുനമ്പും.....സമ്പൂര്‍ണ്ണ ശ്രദ്ധ....അതിനും പുന്നപ്ര ...........എന്റെ പൊന്നു പുന്നപ്രെ..............

ليست هناك تعليقات:
إرسال تعليق