الثلاثاء، 22 نوفمبر 2011

ഒരു തിരിച്ചു വരവ്

വൈകുന്നേരങ്ങളിലെ  നടത്തം ഒരു രസമാണ്.രാത്രി 9  മണി കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങും.ഒരുപാടു ആളുകള്‍,വാഹനങ്ങള്‍,അതിനിടയിലുടെ ഞാന്‍.എന്നെ അറിയുന്ന ആരുമില്ല.ഞാന്‍ അറിയുന്നവരും.ഏറ്റവും അടുത്തുള്ള ഹോട്ടല്‍ ഒരു സംഭവമാണ്.അതിന്റെ വലുപ്പം അപാരം.അത് കഴിഞ്ഞാല്‍ ബീച്ച് തുടങ്ങും. നടന്നാല്‍
15  മിനിറ്റ് കൊണ്ട് അവസാനം വരെ എത്താം.നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.നല്ല വേഗതയില്‍ നടക്കാം.മനസ്സില്‍ സന്തോഷം തോന്നും.എവിടെ വരെ എങ്ങനെ എത്തി.ഇതെല്ലാം സത്യമാണോ?ജീവിതത്തില്‍ സന്തോഷം തോന്നുന്ന കാര്യങ്ങള്‍ നടക്കുന്നു.ബീച്ചില്‍ കുടുംബമായി വരുന്നവരെ കാണുമ്പൊള്‍ ഒരു ചിന്ത തോന്നാറുണ്ട്.പിന്നെ മനസ് തന്നെ സമധാനം പറഞ്ഞു തരും.ആ വിഷമങ്ങള്‍.വേണ്ടേ വേണ്ട.ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സുഖം അത് ആര്‍ക്കു മനസിലാകും?എത്ര നാള്‍ എന്നറിയില്ല.എന്നാലും ഇത് ഇങ്ങനെ മതി എന്ന് തോന്നുന്നു.ഉറക്കെ പാട്ടു പാടി നടക്കാം.കാറ്റില്‍ എന്റെ സംഗതി ഇല്ലായ്മ ആരും കേള്‍കില്ല.കഥകള്‍ ഒരുപാടു പറയാനുള്ള എനിക്ക് ഒന്നും പറ്റണില്ല.എല്ലാം എഴുതണം.മനസ്സില്‍ തോന്നുന്നതെല്ലാം.45  മിനിറ്റ് നടന്നിട്ട് തിരികെ.തിരക്ക് മാറില്ല.ദുബായില്‍ എല്ലാവര്ക്കും തിരക്കാണ്.എപോലും എവിടെയും .
എന്റെ കൂടെ ആരും ഇല്ല.എന്നാല്‍ ഞാന്‍ തനിച്ചല്ല.ഓര്‍മകള്‍ നല്ല കൂട്ടുകാരാണ്‌.ഇനിയുള്ള കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ ഇ ദിവസങ്ങള്‍ സ്വപ്നങ്ങളകും.തിരികെ വരാന്‍ കാരണങ്ങള്‍  ഉണ്ടാകുമോ?ഒരു തിരിച്ചു വരവ്, .കൊല്ലം.നല്ല വിചാരം.ആശകള്‍ .അവസാനമില്ലാത്തത്.തന്നെയല്ലോ.

الجمعة، 18 نوفمبر 2011

ഇരകളുടെ കണ്ണുനീര്‍........സഞ്ജീവ് ഭട്ടീയം.


ഇപ്പോള്‍ എല്ലായിടത്തും തിരക്കാണ്.ഒരേ വാര്‍ത്ത‍. ന്യൂന പക്ഷങ്ങള്‍ പീടിപ്പിക്കപെടുന്നു.
അതും ആസൂത്രിതമായി .രക്ഷ വേണോ???മാര്‍കിസ്റ്റ് പാര്‍ട്ടി വഴി പറഞ്ഞു തരും.കാരണവും പറയും.

 കഴിഞ്ഞ 75  കൊല്ലങ്ങളായി പേരില്‍  മാത്രം 'അഖിലേന്ത്യാ 'പേറുന്ന പ്രസ്ഥാനങ്ങള്‍ എന്ത് ചെയ്തും ജനങ്ങളെ ആകര്‍ഷിക്കാന്‍ നോക്കും.അതിന്റെ ഒരു ഭാഗമാണ് ഇപോള്‍ നടത്തുന്ന  കണ്ണീര്‍ നാടകം.
പീടിപ്പികപെട്ട പെണ്‍കുട്ടിയെ പേടിപ്പിച്ചു കൊല്ലുന്ന വനിതാ നേതാക്കന്മാരുടെ ഇ പ്രസ്ഥാനം ശരിക്കും ഒരു  മറയാണ്.
ഇപോലത്തെ ഹീറോ സഞ്ജീവ് ഭട്ടാണ്.നര നയട്ടിനെ എതിര്‍ത്ത ധീരന്‍.അതും ഒറ്റയ്ക്ക്.എന്താ സത്യം?
ഭട്ടിനും ഭാര്യക്കും ചരിത്രത്തില്‍  അംബി രാജാവിന്റെയും മിര്‍ കസിമിന്റെയും റോളാണ്.
ആയിരം വര്‍ഷത്തെ കണകെടുപ്പ് അമ്പതു വര്ഷം കൊണ്ട് നേടാന്‍ പറ്റുമോ??????
"ഇരകള്‍"നല്ല പ്രയോഗമാണ്.പക്ഷെ ആരാണ് ഇരകള്‍ എന്നത് എല്ലാവര്ക്കും അറിയാം.
 
ഇനി എന്തൊക്കെ  ചെയ്താലും നിലം തൊടാത്ത കാര്യങ്ങള്‍ കൊണ്ട് ജന മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയില്ല.
കുറച്ചു കാടിളക്കം.കുറച്ചു നാള്‍ മീഡിയ കവറേജ്  കിട്ടും.സൊന്തം പാര്ടിസ്സീറ്റും കിട്ടും.
സ്വാമി അഗ്നിവേശ് സമധിയയാല്‍ അടുത്ത അവകാശിയാകം.
ഗുജറാത്തിലെ ജനങ്ങള്‍ക് സമാധാനമുണ്ട്.
ഇല്ലാത്തവര്‍ ഉള്ളവരുടെയും സമാധാനം തല്ലികേടുത്താന്‍ നോക്കും.(അത് പാര്‍ട്ടി സിദ്ധാന്തം തന്നെ.)
വിഷമങ്ങള്‍ എല്ലാവര്ക്കും.ഒരുപോലെ.കണ്ണീരും  വേര്‍പാടുകളും പങ്കു വെയ്ക്കുക.
അതിനിടയില്‍ തരാം തിരിക്കുന്നവരെ ഒറ്റപെടുത്തുക.
കാരാട്ടിന്റെ പുതിയ പരിപ്പിന്റെ വേവ് കാലം കാണിച്ചു തരട്ടെ.

സംഘ  പരിവാര്‍ പ്രസ്ഥാനം നേടിയ വളര്‍ച്ച അസൂയ പെടുത്തിയ ഒരു കൂട്ടം ആളുകള്‍.
എവിടെയും എപോളും അതൊരു കടമയാകി കുപ്രചരണം നടത്തുന്നു.
ഒന്നും ഫലികില്ല.ബ്രിടീഷുകാര്‍ നാട് വിട്ടു പോയി.അവരുടെ രീതികളും മാര്‍ഗങ്ങളും.


الخميس، 17 نوفمبر 2011

സമദൂരം...................

കുറച്ചു കാലം കളത്തിനു വെളിയില്‍ നിന്നിട്ട് നമ്മുടെ ശ്രീകണ്ഠന്‍ നായര്‍ തിരിച്ചു വന്നിരിക്കുന്നു.അതും മനോരെമ  വക മഴവില്ലിലുടെ.
നമ്മള്‍ തമ്മില്‍  മാറി സമദൂരമായി.പേരിലെ വാലിന്റെ നയം വ്യക്തമാകിയതാണോ എന്ന് സംശയം.
മലയാളികളുടെ മനം കവര്‍ന്ന അഞ്ചു രെന്ജിനിമാര്‍ നിരന്നിരുന്നു.ഇ പേരിലും ഓര്‍മ്മകള്‍  "അഞ്ചു സുന്ദരികലെക്" എത്തി ചേരുന്നു.(അവിടെയും മനോരമ തന്നെ|).
പാടുന്ന രേന്ജിനി,ആടുന്ന രേന്ജിനി,പറയുന്ന രേന്ജിനി,ഭരിക്കുന്ന രേന്ജിനി അങ്ങനെ നാലുപേര്‍ .അവസാനം പായുന്ന രേന്ജിനി.തന്നെ ശെരിക്കുള്ള  രേന്ജിനി,വീണ്ടു തെളിയിക്കുന്നു.
കല കേരളം അഭിമാനത്തോടെ കേട്ടിരിക്കുന്നു.
കുടുംബ സഹിതം കാണാനാതല്ലേ,നല്ല വസ്ത്രം ധരിച്ചു കൂടെ എന്ന ആര്ധകന്റെ ചോദ്യം.
സ്പോന്സരിനോട് പറയാന്‍ എന്ന് ഉത്തരം.
സാരി ഉടുത്ത രേന്ജിനി കുടുതല്‍ നന്നായിരിക്കും എന്ന കമെന്റ് കേട്ട്.
മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്നെ മാറ്റണോ എന്ന് മറുപടി.
അതായത് ആദ്യ ചോദ്യത്തില്‍ സ്പോന്സോര്‍ പറയുന്ന കേള്‍കുന്ന രഞ്ജിനി പ്ലേറ്റ് മറിക്കുന്നു.
ഒരു ചേച്ചിയുടെ ചോദ്യം സാരിയെ കുറിച്ച് തന്നെ.
ഏറ്റവും സെക്സിയായ  ഡ്രസ്സ്‌ ആണ് സാരി.അതിനാല്‍ വേണ്ടെന്നു വെച്ചു.ഇനി
 കുടുതല്‍ വിശദമായി പറയുന്നു.ശരീര  വടിവുകള്‍ കാണിക്കുന്ന ഡ്രെസ് ആണ്."എന്റെ ഒന്നും കാണുന്നില്ല" എന്ന്.
കാണുന്നവര്‍ പറയട്ടെ എന്ന് ഒരാളുടെ കമന്റ്‌.
ഏറെ എന്തിനു പറയുന്നു.'കന്യക' മാസികയിലെ അഭിമുഖവും വിഷയമായി.
ഒന്നും അങ്ങനെയല്ല പറഞ്ഞത്.തീര്‍ന്നു.
കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.കലാകാരി ആയ രേന്ജിനിയെ എല്ലാരും കാണുന്നു.അതിന്റെ ഒരു നിലവാരം കനികെണ്ടിവരും എന്ന്.
അപോളും പ്രശനം സൊന്തം വ്യക്തിതം എന്റെ ജിവിതം.എന്റെ ഇഷ്ടം.
മലയാളികളെ വെറുത്തു നാട് വിട്ടതാണ്.നിങ്ങളുടെ ഭാഗ്യം കൊണ്ട് തിരിച്ചു വന്നു എന്നും ഒരിക്കല്‍ പറഞ്ഞു കേട്ടു.
ഇതെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി തന്നെ യാണോ ഇ രേഞ്ഞിനി എങ്ങനെയൊക്കെ ചെയ്യുന്നത് എന്നും തോന്നിപോകും.
എന്തായാലും സാരിയോടുള്ള വിദ്വേഷം വേറെയാണ്.രെന്ജിനി സാരി ഉടുത് വന്നാല്‍ പിന്നെ രെന്ജിനി ഹരിദാസില്ല എന്ന വിചാരം മറ്റാരെക്കാളും ഉള്ളില്‍ ഉള്ളത് കൊണ്ടാണ് ഇ പ്രശ്നം.
തനിക്കു ആ ഡ്രെസ് ചേരില എന്ന് മറ്റാരെക്കാളും അറിയാവുന്ന രെന്ജിനിയുടെ അടവാണ് ഇ സെക്സി വേഷം.
മുറി മലയാളവും മുറി ബ്ലൌസും ആളുകള്‍ക്  ഒന്ന് ശ്രെധിക്കാന്‍ കാരണമായി.ഇന്ന് ഇങ്ങനെ വളരുകയും ചെയ്തു.
സ്റ്റാര്‍ സിങ്ങര്‍ പരിപാടി ചില അരങ്ങേറ്റ ഫിലിം പോലെ വിജയിപ്പിച്ചു.അവതാരകയും വിജയിച്ചു.
കഴിവിനെ കുറച്ചു ആരും പറയുന്നില്ല.പകരം അഹങ്കാരം നിറഞ്ഞ വാക്കുകള്‍ എല്ലാം മറയ്കുന്നു.
3 വര്ഷം തിരക്കി കെട്ടുകയോ കുട്ടിയെ എടുത്തു വളര്‍ത്തുകയോ എന്തും ചെയ്തോളു.പക്ഷെ മലയാളികള്‍ മൊത്തം എന്തും കേള്‍ക്കാന്‍ വിധിക്കപെട്ടവരന് എന്ന് മാത്രം കരുതിയാലോ.........


പെണ്‍കുട്ടികളുടെ പേര് കളയാന്‍ കുറച്ചു സാധനങ്ങള്‍ .....എല്ലാ നല്ല സാധനങ്ങല്കും ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാകുമല്ലോ......



ചിരിയും ചിന്തയും

എനികിപ്പോള്‍ ചിരിയോ ചിന്തയോ തോന്നുന്നത്?
നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചിന്തിപ്പിക്കും.
ഏറ്റവും പെട്ടെന്ന് പ്രശസ്തനകാന്‍ ഒരു എളുപ്പ വഴി എപ്പോള്‍ എല്ലാവര്ക്കും അറിയാം.
വിവാദങ്ങളില്‍ പെടുക.മാധ്യമങ്ങള്‍ ബാകി ചെയ്തോളും.
ഗുജറാത്തിലെ സഞ്ജീവ് ഭട്ട് ഇപ്പോള്‍ ലോകരധ്യനാണ്.അദ്ദേഹം ഒരു കാര്യമേ ചെയ്തുള്ളൂ.
ഇരകള്ക് വേണ്ടി സംസാരിച്ചു.അങ്ങനെ ക്രൂഷിക്കപെട്ടു.മഹാനുമായി.
ഭാര്യ നാട് നീളെ ജനങ്ങളെ ബോധവല്‍കരിക്കുന്നു.അങ്ങനെ അണ്ണന്‍ കുഞ്ഞും തന്നാലായത്‌.പോലെ എന്നാ ചൊല്ല് അന്വര്തമാക്കുന്നു.
തെരെഞ്ഞെടുക്കപെട്ട ഒരു മുഖ്യ മന്ത്രി തന്റെ കടമകളെ നിറവേറ്റി അങ്ങനെ നാടിനും നാട്ടുകാര്‍ക്കും നന്മ ചെയ്യുമ്പോള്‍ ,അതിനെ അട്ടിമറിക്കാന്‍ നടത്തുന്ന ഉപജാപങ്ങളില്‍ ഇവര്‍ അറിയാതെ പെട്ട് പോകുന്നു.
ഇത്രയും രമിച്ചിട്ടും ഒന്നും വിജയം കാനാതവരുടെ ടെ ജലപനങ്ങല്ക് എന്ത് വില. എന്ന് ജനങ്ങള്‍ക് അറിയാം.
അടുത്ത തെരെങ്ങേടുപ്പ് മുന്നില്‍ കണ്ടു എന്തും ചെയ്തോളു.
നരേന്ദ്ര മോഡി വീണ്ടും  മോടി കൂട്ടും.
ഇതെല്ലം നമ്മുടെ പാവം മലയാളികള്‍ വിശിഷ്യ കുട്ടി സഖാക്കള്‍  അറിയാനുണ്ടോ എന്തോ?
അഞ്ചു വര്ഷം വിഴുപ്പു ചുമന്നു വശം  കെട്ടതല്ലേ.
അറിഞ്ഞാലും  പുലിവാല്‍.സത്യം പറഞ്ഞു അബ്ദുലകുട്ടി ആകേണ്ടിവരും.

الجمعة، 11 نوفمبر 2011

ചില വിചാരങ്ങള്‍..


വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി.ഞാന്‍ ഇവിടെ ദുബായില്‍ ഇപോള്‍ തനിച്ചാണ്.പത്തു വര്‍ഷമായി കറക്കം തുടങ്ങിയിട്ട്.ഒരു മടുപ്പുമില്ല.മാത്രമല്ല ആഗ്രഹം കുടികൂടി വരാണ്.
വീടിലും നാട്ടിലും നില്‍കുമ്പോള്‍ കിട്ടാത്ത ഒരു സന്തോഷം എനികുണ്ടാകാറുണ്ട്.
അതാണ് ഇ യാത്ര ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നതും.
അച്ഛനും അമ്മയ്കും ഞാനെയുള്ളൂ.അറിയാഞ്ഞിട്ടല്ല.
... അവര്ക് കൂടി വേണ്ടിയാണല്ലോ ഇതെല്ലാം.
കൂടാതെ എന്റെ പരീക്ഷണങ്ങളില്‍ നിന്നും അവര്‍ രക്ഷപെടുകയും ചെയ്യട്ടെ.
മുപ്പതു വര്‍ഷമായിട്ടും മനസിലാകാത്ത ഒരു കാര്യം അവര്‍ രണ്ടുപേരുടെയും സ്നേഹമാണ്.
നല്ല ഒരു വാക്ക് ഞാന്‍ പറഞ്ഞതായി എന്റെ ഓര്‍മയില്‍ പോലുമില്ല......എന്നിട്ടും.
ഒരു തരത്തില്‍ ഇതു ഒരു ഒളിച്ചോട്ടമാണ്.
നാട്ടില്‍ സംഘ പ്രവര്‍ത്തനം എന്നെ ഒരേ പോലെ സന്തോഷിപ്പികുകയും വിഷമിപ്പികുകയും ചെയ്തു.
വെള്ള മുണ്ടും കൈ മുട്ട് വരെ മടകിയ ഷര്‍ട്ടും ഇഷ്ടമായിരുന്നു.പക്ഷെ എന്തൊരു ഭാരം.
നൃത്തം ചവിട്ടി ചെയ്യാനുള്ളതാണ് സംഘ പ്രവര്‍ത്തനം എന്ന് കേടിടുണ്ട്.എന്നല്ലാതെ.
ഒന്ന് ഓടി പോയാല്‍ മതിയെന്ന് തോന്നി.മറ്റുള്ളവരുടെ കണ്ണില്‍ ഞാന്‍ എത്ര ഭാഗ്യവാന്‍......
പഠിക്കാന്‍ പോകാന്‍ പോലും മടിയുള്ള വെറും പാഴാണ് ഇതെന്ന് അറിയാവുന്നവര്‍ ഉണ്ടോ?ആആഅ.
ഒരു കാര്യം വീടിലെ സ്നേഹം പോലെ തന്നെ കുടെയുണ്ട്.അദ്ദേഹത്തിന്റെ അനുഗ്രഹം.
അത് കൃഷ്ണനാണോ അയ്യപ്പനാണോ എന്ന് ഇപോളും സംശയം മാറിയിട്ടില്ല.
വേദാന്ത പൊരുള്‍ അറിഞ്ഞ എനിക്ക് ഇ സംശയം വരന്‍ പാടില്ലാത്തതാണ്.എന്നാലും.
ജോലികള്‍ കിട്ടി കൊണ്ടേയിരുന്നു.സത്യം പറയുന്നത് കൊണ്ടാണോ എന്തോ വലിയ മനുഷ്യര്‍ എന്നെ കൈ പിടിച്ചു.ഉയര്‍ത്തി.
പല പല സ്ഥലങ്ങള്‍.പല ഭാഷകള്‍.ആഹാരവും മാറി കൊണ്ടേയിരുന്നു.
ഒരു പക്ഷെ എത്രയധികം ആളുകളെ കുടുതല്‍ കാണുന്നുവോ അത്രയും നമുടെ വീക്ഷണവും മാറും.
എനികിപോള്‍ ദേഷ്യം വരാറേയില്ല.വിശ്വസിക്കാന്‍ പ്രയാസം.സത്യമാണ്.
ഒരാള്‍ എന്നോട് കോപികുനതിന്റെ കാരണം മനസിലായാല്‍ പിന്നെ എല്ലാം ഒരുപോലെ.
ഇത്രയും ദുരെ വന്നപ്പോള്‍ വേഗം മടങ്ങണമെന്ന് തോന്നി.പക്ഷെ വര്‍ഷങ്ങള്‍ 5 കഴിയാനായി.
ഞാന്‍ ഇവിടെ തനെയുണ്ട്‌.എന്റെ സ്വപ്നങ്ങളും.
എന്തായാലും എനിക്ക് സുഖമാണ്.മറ്റുള്ളവരെ അസുഖപെടുത്തി കിട്ടുന്നതാകം.എങ്കിലും.
എത്ര നാള്‍ എന്നൊരു ചോദ്യം വരാം.വരട്ടെ.എല്ലാത്തിനും അവസാനമുണ്ടാകുന്നവര്‍ ഏതിനും കാണും.എന്നല്ലാതെ എന്ത് പറയാന്‍?

الخميس، 10 نوفمبر 2011

സഭാ പ്രവേശം.

ആദ്യമായിട്ടാണ് ഒരു ബ്ലോഗ്‌.അതും തികച്ചും അപ്രതീക്ഷിതമായി.എന്നെപോലെ ഒരാള്‍ക് എന്തെല്ലാമോ പറയനുണ്ടാകില്ലേ????അതെല്ലാം ഇനി പറയാമല്ലോ.ഏഷ്യാനെറ്റ്‌ പരസ്യം പോലെ.നേരോടെ നിര്‍ഭയം,നിരന്തരം.പണ്ടേ എങ്ങനെയാണു എല്ലാ കാര്യങ്ങളും.നടക്കും പക്ഷെ ഒരു തടസ്സം വരാറുണ്ട്.അഹങ്കരിയകാതെ ഇരിക്കനാകും  അങ്ങനെ.എനിക്ക് സന്തോഷം തന്നെ.ആരോടും പരിഭാവിചിടു കാര്യം ഇലാലോ.എല്ലാര്‍കും പ്രശ്നങ്ങളല്ലേ?അവിടെയും എപോളും പ്രശ്നങ്ങള്‍ മാത്രം.
സത്യത്തില്‍ ആരെങ്കിലും ശരിക്കും ജീവികുനുണ്ടോ?ഇ മനോഹരമായ ഭുമിയില്‍ ഒരു മനുഷ്യായുസ്സു കിടിയിട്ടു നാം എന്താണ് ചെയ്യുന്നത്??കലഹിക്കുന്നു.വെറുതെ വിഷമിക്കുന്നു.കുറച്ചു വെട്ടിപിടിക്കുന്നു.പിന്നെയും ബാകി വന്നതിനെ കുറിച്ച് ഓര്‍ത്തു ദുഖിക്കുന്നു.അവസാനം ഒന്നുമില്ലാതെ ഒരു യാത്ര.വിട പോലും പറയാനാകാതെ.
ഇതെല്ലാം നേരത്തെ മനസിലായാല്‍ കുറച്ചു ഗുണമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.അല്ല.എന്റെ അനുഭവം.
എവിടെ നമുക്ക് സമാധാനമായും സന്തോഷമായും ജീവിക്കാം.എല്ലാമുണ്ട് നമുക്ക്,കാണാനുള്ള കണ്ണുകള്‍ മാത്രം മതി.അകക്കണ്ണ് തുറക്കാന്‍ നമുക്ക് ശ്രമിക്കാം.പ്രാര്‍ത്ഥിക്കാം.