الجمعة، 19 سبتمبر 2014

ചക്കരയും പീരയും കുറച്ചു അരിയും ഇല്ലെങ്കില്‍ ഒരു വാളും...

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം.......യുദ്ധം ആണ്...സ്കൊളര്ഷിപ് പരീക്ഷയ്ക്ക് (LSS) ശാസ്ത്ര സാഹിത്യ പരിഷത്ത്കാരുടെ പരിശീലന ക്ലാസ്സില്‍ "വേണ്ടയിനി വേണ്ടയിനി ഹിരോഷിമ..നാഗസാക്കി വേണ്ടിവിടെ .." എന്നൊക്കെ പാടിയതാണ് അതുവരെ യുദ്ധവുമായുള്ള ബന്ധം.ഗള്‍ഫിലാണ് യുദ്ധം.പിന്നെ ഓര്‍മ്മിക്കാന്‍ ഒരു ദുഷ്ടന്റെ ചിത്രം.സദാം ഹുസൈന്‍.ആണത്രേ.പട്ടാളക്കാരന്‍ ആയിരുന്നു.രാജ്യം പിടിച്ചെടുത്തു.ഇപ്പോള്‍ അടുത്തുള്ള രാജ്യങ്ങള്‍ ആക്രമിക്കുന്നു.ആളുകളെ കൊല്ലുന്നു.ഒരുപാട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു..പുന്നപ്രയില്‍...(ഇപ്പോളും നടക്കാറുണ്ട്.മനസിലാകുന്നില്ല.ലതും ലിതും തമ്മില്‍ എന്താണ് ബന്ധമെന്ന്.ഇനി സദ്ദാമിനു ഇവിടെ എന്തെങ്കിലും ബന്ധം കാണും.വരുന്ന വഴിയ്ക് കാണുകയോ ചാരന്മാര്‍ പറഞ്ഞു അറിയണോ ആകും.)പിന്നെ പൊതു വിജ്ഞാനം പഠിച്ചു മുതിര്‍ന്നു മുന്നേറിയപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഒരു വിവരം.കുറെ തല്കെട്ടുകാരുടെ അട്ടിമറി.വളരെ രസകരമായ ലക്ഷ്യങ്ങള്‍ ഉള്ളവര്‍ ആണത്രേ.പുരോഗമിച്ച ലോകത്തെ വളരെ ബുദ്ധിമുട്ടി പിടിച്ചു കെട്ടി പുറകോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ധീരന്മാര്‍.എന്തൊക്കെയോ മന്ത്രം ചൊല്ലി ആളുകളുടെ കഴുത് അറുക്കും.പടം പിടുത്തം ശരിക്കും പാടില്ലെങ്കിലും ഇതിനു നിര്‍ബന്ധമാണത്രേ....മറ്റുള്ളവരെ സിനിമ കാണിച്ചു പേടിപ്പികുക.പിന്നെ സിഡി സ്വര്‍ഗത്തില്‍ ഹാജരാക്കുമായിരിക്കും..പുണ്യ പ്രവര്‍ത്തിയുടെ തെളിവ്...ആരും കൈ ഒഴിയില്ല......പക്ഷെ...രഹസ്യം രഹസ്യം തന്നെ...ആത്മീയ സന്തോഷം...

രണ്ടു സ്ഥലത്തും അമേരിക്ക ചെന്നിരുന്നു.പല കാര്യങ്ങള്‍ ഉണ്ടല്ലോ.കാരണങ്ങളും.എന്തയാലും സദ്ദാം തോറ്റതോടെ പിടിച്ചു തൂക്കി കൊന്നു.എന്നാല്‍ കഥ മാറി.ദുഷ്ടന്‍ വീരന്‍ ആയി.രക്ത സാക്ഷിയായി ..........അപ്പോളും പുന്നപ്രയില്‍ പ്രകടനങ്ങള്‍...(ലതിനും കാരണം മുകളില്‍ പറഞ്ഞത്..ആത്മാവ് എങ്കിലും കണ്ടു പഴയ കുറ്റം പൊറുക്കാനാകും...)..മുദ്രാവാക്യങ്ങള്‍ നേരെ മറിച്ചായി എന്ന് മാത്രം.

ഇപ്പോള്‍ പറയാന്‍ കാരണം സമാഗതമായി കൊണ്ടിരിക്കുന്ന ദൈവ രാജ്യത്തിന്‍റെ സൂചനകള്‍ സിറിയ-ഇറാക്ക് സ്വര്‍ഗങ്ങളില്‍ നിന്നും നിത്യേന കേള്‍ക്കുന്നു.ആരും കൈ ഒഴിയില്ല...പക്ഷെ ...........പകരം ഇപ്പോള്‍ വിലാപം കേന്ദ്രീകരിക്കാന്‍ ഒരു മുനമ്പും.....സമ്പൂര്‍ണ്ണ ശ്രദ്ധ....അതിനും പുന്നപ്ര ...........എന്റെ പൊന്നു പുന്നപ്രെ..............

മാര്‍ക്സും മാര്‍ക്സിസവും

ഓര്‍മയില്‍ ആദ്യം കാന്ഗ്രെസ്സുകാര്‍ ആണ്..
കൈപ്പത്തി ചിഹ്നവും ത്രിവര്‍ണ്ണ പതാകയുമായി അനൌന്‍സ്മെന്റ് ചെയ്യുന്ന അംബാസഡര്‍ കാര്‍.........
കമ്മ്യൂണിസ്റ്റുകാര്‍......അതും ഇടയ്കിടെ ആരെങ്കിലും പറയുന്ന ഒരു പദമായിരുന്നു..
അമ്പലപ്പുഴ ഒന്‍പതാം ഉത്സവത്തിന്‌ കണ്ട "ലാല്‍ സലാം" സിനിമയില്‍ അന്നാമ്മ നെട്ടുരാനോട്‌ :ഞാനും കമ്മ്യൂണിസ്ടായി" എന്ന് പറഞ്ഞത് ഇപ്പോളും ഓര്‍ക്കുന്നു..
സ്നേഹം തുറന്നു പറയാനുള്ള അവസരം.തീപ്പെട്ടിയും ബീഡിയും പോലെ ഒരു രഹസ്യ കോഡ്.

പിന്നെ എന്റെ കൂട്ടുകാര്‍/നാട്ടുകാര്‍  പലരും പറയാറുണ്ടായിരുന്നു..കമ്യൂണിസ്റ്റ് ആണെന്ന്.
അവര്‍ക്ക് എന്തെങ്കിലും  അറിയാം എന്ന് കരുതിയിരുന്ന കാലം വേഗം മാറി.

കാള്‍ മാര്‍ക്സ് എന്ന നല്ല മനുഷ്യന്‍ അദേഹത്തിന്റെ ജീവിതം കൊണ്ട് പഠിച്ച കാര്യങ്ങള്‍ ലോകത്തെ പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചു.
അതിനു ഇങ്ങനെ കമ്യൂണിസം എന്ന പേര് ഉണ്ടാക്കി.അതുകൊണ്ട് അദേഹം വിഭാവനം ചെയ്തതു  ഒരു സോഷ്യലിസ്റ് ലോകം ആയിരുന്നു.മനോഹരമായ സങ്കല്പം.
ആചാര്യമതങ്ങള്‍ എല്ലാം തന്നെ (ഇസ്ലാം ഒഴികെ) വിഭാവനം ചെയ്യുന്നത് സ്വതന്ത്ര ചിന്തയുടെ ലോകം തന്നെ.

എന്തായാലും ഒരു പങ്കു നമ്മുടെ നാട്ടിലും കിട്ടി.റഷ്യ വഴി.പക്ഷെ വൈദ്യുതി പ്രസരണം പോലെ ഇങ്ങേത്തിയപ്പോള്‍ വോള്‍ടെജ് ഒരുപാട് ഡ്രോപ്പ് ആയി.
പിന്നെ ഇവിടെയാണെങ്കിലോ ആവശ്യത്തിലധികം ആശയങ്ങള്‍ .തനതായ വഴി കണ്ടെത്തല്‍ പ്രയാസം.
അന്ന് മുതല്‍ ഒരു എളുപ്പ വഴി.നിലവിലുള്ള കാര്യങ്ങളെ ,പുതിയതായി വരുന്ന കാര്യങ്ങളെ എതിര്‍ക്കുക.
നിലവിലെ വ്യവസ്ഥ മാറ്റുവാന്‍ ചഞ്ഞും ചരിഞ്ഞും പട വെട്ടി.ആദര്‍ശത്തിനു വേണ്ടി അനേകം പേര്‍ ജീവിതം ഹോമിച്ചു.അവ്വര്‍ എല്ലാം രക്തസാക്ഷികള്‍ ആയി.ഒരു മുദ്ര പതിയ്ക്കല്‍ ചടങ്ങ് .എന്നിട്ടും...
മാറിയ കാലത്തില്‍ കൂടെ കൂടി.കേരളത്തില്‍ മണ്ണ് ചുവന്നത് പോലെ.അധികാരവും അന്ഗീകാരവും ഒപ്പമുണ്ടായി.
പക്ഷെ എന്തുകൊണ്ടോ അന്യദേശ വാസന മാറാതെ നിന്നു.(ഒരേ ലോകം.എല്ലാം ഒന്ന് എന്നാണല്ലോ.പിന്നീട് ഒന്നാകമല്ലോ)
ഇടയില്‍ ഒരു യുദ്ധം.ചൈന ആണത്രേ.ആകെ ഒരു ആശയ കുഴപ്പം.ദേശീയത.സര്‍വ ദേശീയത.സാമ്രാജ്യത്വം,ചെറുത്തു നില്‍പ്പ്...
ഒരുപാടു നേതാക്കള്‍.മഹാരഥന്മാര്‍.എന്നാലും ഇത് വേണ്ടിയിരുന്നോ ചൈനെ????? റഷ്യയെ നോക്കി പഠിക്ക്..
അപ്പോള്‍ തര്‍ക്കമായി .......ഇങ്ങനെ ആണല്ലോ അറിവ് ഉണ്ടാകുന്നതു...ഉണ്ടായി.ഒന്ന്.പുതിയതായി.ഒരു പിളര്‍പ്പ്.
കേരള കൊണ്ഗ്രെസ്സുകാര്‍ പിരിഞ്ഞാല്‍ ഒന്നാമന്റെ പേരില്‍ ആകും അറിയപെടുക.ഇതിപ്പോള്‍ പലരുണ്ട്.
അപ്പോള്‍ മാര്‍ക്സ് അല്ലെ ഒന്നാമന്‍.ആശയം കൊള്ളാം....മാര്‍ക്സിസം.
അങ്ങനെ അന്ന് ആ കൊണ്ഗ്രെസ്സില്‍ നിന്നും ഇറങ്ങിപോയവര്‍ ഉണ്ടാക്കിയതാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി.
അപ്പോള്‍ ബാകിയുള്ളവരോ .അവര്‍ കമ്യൂണിസ്റ്റുകള്‍......
അപ്പോള്‍ ഞാന്‍ അറിയുന്നവരോ????? മാര്‍ക്സിസ്റ്റുകള്‍.പക്ഷെ  അവര്‍അറിയണം എന്നില്ല.
ഇപ്പോള്‍ അമ്പതു വര്‍ഷമാകുന്നു.......ഒരുപാട് വെള്ളം/ചോര ഒഴുകി പോയി..പോകുന്നു.ഇനിയും കുറേക്കാലം കൂടി പോകുമായിരിക്കും.........
ലോകം ആകെ മാറി..മാറ്റം പ്രകൃതി നിയമമാണല്ലോ.....മാര്‍ക്സും പറഞ്ഞിട്ടുണ്ട്.മാറാത്തത് ഒന്നേയുള്ളൂ അത് മാറ്റം ആണെന്ന്.

ബംഗാളിന്റെ ദുഖവും കേരളത്തിന്റെ (ദു)സ്വപ്നവും.

ഒരുപാടു ശ്രമിച്ചിരുന്നു.എല്ലാം പരീക്ഷിച്ചിരുന്നു.ഇത്രയും കാലം കഷ്ടപെട്ടത്‌... എല്ലാം ഇന്ന് വെറുതെയായി.
തൊട്ടുകൂടാത്തവര്‍ എന്ന പദം രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയത് തന്നെ ഇവരെ നേരിടുവാന്‍ വേണ്ടി...
ഡല്‍ഹിയിലെ ആലോചനകള്‍ എല്ലാം തന്നെ വെള്ളത്തിലായി.
കോട്ടയാണ് ചെങ്കോട്ട.അതിനിടയില്‍ ഡല്‍ഹിയിലെ ആ കോട്ടയൊക്കെ എന്ത്  ...എന്ന് കരുതി കാത്തു സൂക്ഷിച്ചു.
ഒരു ചേച്ചി എല്ലാം കൊണ്ട് പോയപ്പോള്‍ പോലും ഇത്രയും വിഷമിച്ചില്ല.
അധികാരമല്ല.ആദര്‍ശം ആണ് പാര്‍ട്ടിയ്ക്ക് വലുത്.
ഇതിപ്പോള്‍ അവസാനം  അവര്‍ കൊടി കുത്തി.(പതിനഞ്ചു വര്‍ഷങ്ങള്‍ക്  മുന്‍പേ കുത്തിയത് ഒരു കുത്തായിരുന്നില്ലല്ലോ).

ഇനി ഇപ്പോള്‍ അങ്ങ് കേറി മേയുമോ. കരിമ്പിന്‍ തോട്ടത്തിലെ ആനയെ പോലെ.
ഈ കച്ചി തുമ്പു കൈവിട്ടാല്‍ പിന്നെ പോകുവാന്‍ അങ്ങ് തെക്ക് പടിഞ്ഞാറുള്ള തുരുത്തിലാണ് .
അവിടെയുള്ളവര്‍ ദുസ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ.അതുവരെ  അവിടെ............................

ഏവം പ്രവര്‍ത്തിതം ചക്രം....

ഠിച്ചു തുടങ്ങിയ കാലത്തേ ഒരു കാഴ്ച യു പി സ്കൂളിലെയും ഹൈസ്കൂളിലെയും അണ്ണന്മാര്‍ സ്കൂള്‍ വിട്ടു പോകുന്നു..ചോദിച്ചാല്‍ കേള്‍ക്കാം  "ഇന്ന് സമരം"  ആണെന്ന്..
ആഗ്രഹം വേഗം അഞ്ചാം ക്ലാസ്സിലെത്തുവാനായി..എന്നിട്ടെന്തായി ............അവിടെ ചെന്നപ്പോള്‍ സമരങ്ങള്‍ ഹൈസ്കൂളില്‍ മാത്രമായി.ഒന്നുമില്ലെങ്കിലും ഒരു തുലാം ഏഴു എങ്കിലും സമര ദിവസമായി കേട്ടു..
കാത്തിരുന്ന് കാത്തിരുന്ന് എട്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ........കുറച്ചു കണ്ടു.സമരം ..
ജാഥ നയിക്കുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍.
ദോഷം പറയരുത് .കൂട്ടത്തില്‍ ഒരാള്‍ പോലും പഠനത്തില്‍ കുറച്ചെങ്കിലും മെച്ചം എന്ന് പറയുവാന്‍ കഴിയുന്ന കുഴപ്പം ഉണ്ടാക്കിയിട്ടില്ലായിരുന്നു.
തോല്കുന്തോറും പ്രായവുംശി കൂടുകയും  അതുകൊണ്ട് നേതാവകാനുള്ള ശേഷി കൂടുകയും ചെയ്തിരുന്നു.
ഇനിയുള്ള വിശേഷം.പുന്നപ്രയിലെ ഞങ്ങളുടെ ഈ സ്കൂളില്‍ ഭാരതീയ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്കായിരുന്നു മുന്‍‌തൂക്കം.
അവര്‍ വിളിച്ചിരുന്ന മുദ്രവാക്യങ്ങളോ ആവേശം വാരി വിതറിയിരുന്നു..
ഒന്ന്  ട്രേഡ് മാര്‍ക്ക്‌ സാധനം.സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്‌..
അടുത്താണ് ഏറ്റവും ഗംഭീരം.അത് ഇങ്ങനെയായിരുന്നു.
പണ്ട് പണ്ടൊരു ഭാരത നാട്ടില്‍...
പാണ്ഡവ കൌരവ യുദ്ധത്തില്‍ ...
കൃഷ്ണന്‍ തേര് തെളിച്ചതുപോലെ
എസ എഫ് ഐയുടെ നക്ഷത്രം ..........
അന്ന് ഇതിനെ കുറിച്ച് എനിക്ക് അല്ലാതെ വേറെ ആ വിളിക്കുന്ന കൂട്ടത്തില്‍ ആര്കെങ്കിലും സംശയം ഉണ്ടായതായി അറിവില്ല.
ഇപ്പോളും അതില്‍ ചിലര്‍ ആ കൂട്ടത്തില്‍ തന്നെയുണ്ട്‌ താനും..
ഈ മുദ്രാവാക്യം വിളിയിലെ വൈരുധ്യാത്മകത അന്നത്തെ മേല്ഘടകങ്ങള്‍ അറിഞ്ഞിരുന്നോ എന്തോ?
എന്തായാലും ചോദ്യമില്ലാതെ തന്നെ അതിനുള്ള ഉത്തരം പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കി കഴിഞ്ഞു.
കൃഷ്ണന്‍ തേര് തെളിച്ചത് സാമ്രാജ്യത്തിനും അധിനിവേശത്തിനും വര്‍ഗ്ഗീയതയ്ക്ക് എതിരെ ആയിരുന്നു.
അതിനാല്‍ ബൂര്‍ഷ്വാ എന്ന് വിളിച്ചു  മാറ്റി നിര്‍ത്താതെ
സഖാവ് കൃഷ്ണനെ പിന്തുടരൂ..അദേഹത്തിന്റെ ജയന്തി മതേതര ദിനമായി ആഘോഷിയ്ക്കൂ..
ഇനി എല്ലാവര്ക്കും വിളിക്കാം..............പണ്ട് പണ്ടൊരു ഭാരത നാട്ടില്‍ ..............................

വാല്‍ കഷണം:-ഈ മുദ്രാവാക്യത്തിന്റെ ഉറവിടം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന വര്‍ഗീയ ഫാസിസ്റ്റ് സംഘടന ആണെന്ന് അറിയാവുന്നവര്‍ ചുരുക്കമാണോ????

الأربعاء، 24 يوليو 2013

സഫലം.............

സഫലം.............

വര്ഷം  ഒന്ന്   കടന്നു പോയി..... ഒരു തരം നിരാശ നിറഞ്ഞ എന്നാൽ പ്രതീക്ഷ കൈ വിടാതെ കാത്തിരുന്നു.എത്രയോ ആളുകള് പോയി .എല്ലാവരും എന്നെ കാത്തു.ഞാനോ അവളെയും.
അറിയാമായിരുന്നു വരും എന്നെ മറക്കാൻ സാധിക്കുമോ  സ്നേഹം സത്യം അല്ലെ?അപ്പോൾ വരും.
അവസാനം വന്നു.സ്വപ്നം അല്ല . അടുത്ത് വന്നു ഒരുപാടു സംസാരിച്ചു  വാക്കുകൾ മഴയായി  നനച്ചു അവളെ .ഞാനും നനഞ്ഞു.കണ്ണുനീര പൊഴിഞ്ഞുവോ .അറിയില്ല സന്തോഷത്തിന്റെ ആകും ഉണ്ടെങ്കിൽ തന്നെ.

ഇതുപോലെ എന്തോ ആണ് ഞാൻ കാത്തിരുന്നത് .ഇത്രയും സന്തോഷം വേറെ എങ്ങനെ എവിടെ കിട്ടും?
ജീവിതത്തിൽ എനിക്ക് എന്താണ് വേണ്ടത്?അറിയില്ല
പക്ഷെ ഇത് എനിക്ക് വേണം.എന്തിനും എപോളും എവിടെയും വേണം
എന്റെ കാത്തിരിപ്പു കഴിഞ്ഞുവോ  ഇനി ഒരിക്കൽ കൂടി ?????????????

الثلاثاء، 22 نوفمبر 2011

ഒരു തിരിച്ചു വരവ്

വൈകുന്നേരങ്ങളിലെ  നടത്തം ഒരു രസമാണ്.രാത്രി 9  മണി കഴിഞ്ഞു റൂമില്‍ നിന്നും ഇറങ്ങും.ഒരുപാടു ആളുകള്‍,വാഹനങ്ങള്‍,അതിനിടയിലുടെ ഞാന്‍.എന്നെ അറിയുന്ന ആരുമില്ല.ഞാന്‍ അറിയുന്നവരും.ഏറ്റവും അടുത്തുള്ള ഹോട്ടല്‍ ഒരു സംഭവമാണ്.അതിന്റെ വലുപ്പം അപാരം.അത് കഴിഞ്ഞാല്‍ ബീച്ച് തുടങ്ങും. നടന്നാല്‍
15  മിനിറ്റ് കൊണ്ട് അവസാനം വരെ എത്താം.നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.നല്ല വേഗതയില്‍ നടക്കാം.മനസ്സില്‍ സന്തോഷം തോന്നും.എവിടെ വരെ എങ്ങനെ എത്തി.ഇതെല്ലാം സത്യമാണോ?ജീവിതത്തില്‍ സന്തോഷം തോന്നുന്ന കാര്യങ്ങള്‍ നടക്കുന്നു.ബീച്ചില്‍ കുടുംബമായി വരുന്നവരെ കാണുമ്പൊള്‍ ഒരു ചിന്ത തോന്നാറുണ്ട്.പിന്നെ മനസ് തന്നെ സമധാനം പറഞ്ഞു തരും.ആ വിഷമങ്ങള്‍.വേണ്ടേ വേണ്ട.ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സുഖം അത് ആര്‍ക്കു മനസിലാകും?എത്ര നാള്‍ എന്നറിയില്ല.എന്നാലും ഇത് ഇങ്ങനെ മതി എന്ന് തോന്നുന്നു.ഉറക്കെ പാട്ടു പാടി നടക്കാം.കാറ്റില്‍ എന്റെ സംഗതി ഇല്ലായ്മ ആരും കേള്‍കില്ല.കഥകള്‍ ഒരുപാടു പറയാനുള്ള എനിക്ക് ഒന്നും പറ്റണില്ല.എല്ലാം എഴുതണം.മനസ്സില്‍ തോന്നുന്നതെല്ലാം.45  മിനിറ്റ് നടന്നിട്ട് തിരികെ.തിരക്ക് മാറില്ല.ദുബായില്‍ എല്ലാവര്ക്കും തിരക്കാണ്.എപോലും എവിടെയും .
എന്റെ കൂടെ ആരും ഇല്ല.എന്നാല്‍ ഞാന്‍ തനിച്ചല്ല.ഓര്‍മകള്‍ നല്ല കൂട്ടുകാരാണ്‌.ഇനിയുള്ള കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ ഇ ദിവസങ്ങള്‍ സ്വപ്നങ്ങളകും.തിരികെ വരാന്‍ കാരണങ്ങള്‍  ഉണ്ടാകുമോ?ഒരു തിരിച്ചു വരവ്, .കൊല്ലം.നല്ല വിചാരം.ആശകള്‍ .അവസാനമില്ലാത്തത്.തന്നെയല്ലോ.

الجمعة، 18 نوفمبر 2011

ഇരകളുടെ കണ്ണുനീര്‍........സഞ്ജീവ് ഭട്ടീയം.


ഇപ്പോള്‍ എല്ലായിടത്തും തിരക്കാണ്.ഒരേ വാര്‍ത്ത‍. ന്യൂന പക്ഷങ്ങള്‍ പീടിപ്പിക്കപെടുന്നു.
അതും ആസൂത്രിതമായി .രക്ഷ വേണോ???മാര്‍കിസ്റ്റ് പാര്‍ട്ടി വഴി പറഞ്ഞു തരും.കാരണവും പറയും.

 കഴിഞ്ഞ 75  കൊല്ലങ്ങളായി പേരില്‍  മാത്രം 'അഖിലേന്ത്യാ 'പേറുന്ന പ്രസ്ഥാനങ്ങള്‍ എന്ത് ചെയ്തും ജനങ്ങളെ ആകര്‍ഷിക്കാന്‍ നോക്കും.അതിന്റെ ഒരു ഭാഗമാണ് ഇപോള്‍ നടത്തുന്ന  കണ്ണീര്‍ നാടകം.
പീടിപ്പികപെട്ട പെണ്‍കുട്ടിയെ പേടിപ്പിച്ചു കൊല്ലുന്ന വനിതാ നേതാക്കന്മാരുടെ ഇ പ്രസ്ഥാനം ശരിക്കും ഒരു  മറയാണ്.
ഇപോലത്തെ ഹീറോ സഞ്ജീവ് ഭട്ടാണ്.നര നയട്ടിനെ എതിര്‍ത്ത ധീരന്‍.അതും ഒറ്റയ്ക്ക്.എന്താ സത്യം?
ഭട്ടിനും ഭാര്യക്കും ചരിത്രത്തില്‍  അംബി രാജാവിന്റെയും മിര്‍ കസിമിന്റെയും റോളാണ്.
ആയിരം വര്‍ഷത്തെ കണകെടുപ്പ് അമ്പതു വര്ഷം കൊണ്ട് നേടാന്‍ പറ്റുമോ??????
"ഇരകള്‍"നല്ല പ്രയോഗമാണ്.പക്ഷെ ആരാണ് ഇരകള്‍ എന്നത് എല്ലാവര്ക്കും അറിയാം.
 
ഇനി എന്തൊക്കെ  ചെയ്താലും നിലം തൊടാത്ത കാര്യങ്ങള്‍ കൊണ്ട് ജന മനസ്സില്‍ സ്ഥാനം നേടാന്‍ കഴിയില്ല.
കുറച്ചു കാടിളക്കം.കുറച്ചു നാള്‍ മീഡിയ കവറേജ്  കിട്ടും.സൊന്തം പാര്ടിസ്സീറ്റും കിട്ടും.
സ്വാമി അഗ്നിവേശ് സമധിയയാല്‍ അടുത്ത അവകാശിയാകം.
ഗുജറാത്തിലെ ജനങ്ങള്‍ക് സമാധാനമുണ്ട്.
ഇല്ലാത്തവര്‍ ഉള്ളവരുടെയും സമാധാനം തല്ലികേടുത്താന്‍ നോക്കും.(അത് പാര്‍ട്ടി സിദ്ധാന്തം തന്നെ.)
വിഷമങ്ങള്‍ എല്ലാവര്ക്കും.ഒരുപോലെ.കണ്ണീരും  വേര്‍പാടുകളും പങ്കു വെയ്ക്കുക.
അതിനിടയില്‍ തരാം തിരിക്കുന്നവരെ ഒറ്റപെടുത്തുക.
കാരാട്ടിന്റെ പുതിയ പരിപ്പിന്റെ വേവ് കാലം കാണിച്ചു തരട്ടെ.

സംഘ  പരിവാര്‍ പ്രസ്ഥാനം നേടിയ വളര്‍ച്ച അസൂയ പെടുത്തിയ ഒരു കൂട്ടം ആളുകള്‍.
എവിടെയും എപോളും അതൊരു കടമയാകി കുപ്രചരണം നടത്തുന്നു.
ഒന്നും ഫലികില്ല.ബ്രിടീഷുകാര്‍ നാട് വിട്ടു പോയി.അവരുടെ രീതികളും മാര്‍ഗങ്ങളും.